കോഴിക്കോട് : കേരളത്തില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട് വിടുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊലചെയ്യുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്യസംസ്ഥാനക്കാര്‍ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതിനെതിരെ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ടൗണ്‍ പൊലീസിലാണ് പരാതി നല്‍കിയത്.
കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായുള്ള പ്രചാരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ഭീതി പടരുന്നതായി ഇതര സംസ്ഥാന തൊഴിലാളികളും പറയുന്നു. നാട്ടിലുള്ള ബന്ധുക്കള്‍ ഇവരോട് മടങ്ങി വരാന്‍ ആവശ്യപ്പെടുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Post Your Comments