
തൊടുപുഴ: രാപ്പകല്‍ സമരത്തില്‍ പി.ജെ ജോസഫ് പങ്കെടുത്തതില്‍ യാതൊരു കുഴപ്പമില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി അഭിപ്രായപ്പെട്ടു. അദ്ദേഹം പങ്കെടുത്തത് സ്വന്തം മണ്ഡലത്തില്‍ നടന്ന പരിപാടിയിലാണ്. ഈ പരിപാടി സംഘടിപ്പിച്ചത് സഹോദരപാര്‍ട്ടിയാണ്. അതു കൊണ്ട് അതില്‍ തെറ്റില്ലെന്നും മാണി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പി.ജെ ജോസഫ് രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തത്. ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നടത്തിയ പൊതുസമ്മേളന വേദിയിലാണ് പി ജെ ജോസഫ് യുഡിഎഫ് വേദിയിലെത്തി സമരത്തില്‍ പങ്കെടുത്തത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ അദ്ദേഹം വേദിയില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
Post Your Comments