
ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരും സൈന്യവും ഏറ്റമുട്ടി. ഏറ്റുമുട്ടലില്‍ ജെയ്‌ഷെമുഹമ്മദ് തലവന്‍ ഖാലിദിനെ സൈന്യം വധിച്ചു. ബാരമുള്ള-ഹന്ദ്വാര ഹൈവേയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം ഇവിടെ പരിശോധന നടത്തുകയായിരുന്നു.
തുടര്‍ന്നാണ് ഏറ്റമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഭീകരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം ഇയാളെ വധിക്കുകയായിരുന്നു. വടക്കന്‍ കാശ്മീരിലെ ജെയ്‌ഷെ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇയാളെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.
Post Your Comments