ന്യൂഡല്‍ഹി: വ്രതം അനുഷ്ടിച്ചില്ല ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ഡല്‍ഹി സ്വദേശി. ജസ്വീന്ദര്‍ സിങ്(32)ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത് ഹിന്ദു വിശ്വാസി കളുടെ ആഘോഷമായ കാര്‍വ ചൗത് ദിനത്തില്‍ ഭര്‍ത്താവിന്റെ ആരോഗ്യ രക്ഷക്കും സുരക്ഷക്കും വേണ്ടി വ്രതം അനുഷ്ഠിക്കാന്‍ ജസ്വീന്ദര്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഭാര്യ എതിർത്തു ഇതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
വിവാഹ മോചനത്തിന് ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങിയിരുന്നു.ഇത് സംബന്ധിച്ച കേസ് പൂര്‍ത്തിയായിട്ടില്ല. കുട്ടിയെ കാണാനായി ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവായ ജസ്വീന്ദറിന് അനുവാദമുണ്ട്. അതിനായി വീട്ടിലെത്തിയ ജസ്വീന്ദര്‍ സംസാരിക്കുന്നതിനായി ഭാര്യയേയും മകളെയും കൂട്ടി മുകളിലേക്ക് പോയി. അവിടെ വെച്ച് ഇരുവരും വഴക്ക് കൂടുകയും ജസ് വീന്ദര്‍ ഭാര്യയെ കുത്തുകയുമായിരുന്നുവെന്നും രക്ഷപെടാൻ താഴേക്കിറങ്ങുമ്ബോള്‍ ജസ്വീന്ദര്‍ നാലാം നിലയില്‍ നിന്നും ചാടിയതായും യുവതി പോലീസിനോട് പറഞ്ഞു.
കാറിന് മുകളില്‍ വീണ ജസ്വീന്ദറിനെ കണ്ട അയല്പക്കക്കാർ അറിയിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് രുവരെയും ആശുപത്രിയിലാക്കിയെങ്കില്‍ ജസ്വീന്ദര്‍ മരണപ്പെടുകയായിരുന്നു.
Post Your Comments