ന്യൂഡല്‍ഹി : സ്വര്‍ണവും മറ്റ് അമൂല്യ ലോഹങ്ങളും വാങ്ങുന്നവരുടെ വിവരം കൈമാറുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖ ഉടന്‍ കൊണ്ടുവരുമെന്നു കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ. സ്വര്‍ണ – വജ്രാഭരണ വ്യാപാരികളെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പരിധിയില്‍നിന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.
പിഎംഎല്‍എ പ്രകാരം 50,000 രൂപയ്ക്കു മുകളില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പാന്‍ നമ്പര്‍ നല്‍കേണ്ടിയിരുന്നു. ഇത് ഒഴിവായതോടെ രണ്ടു ലക്ഷം രൂപയ്ക്കു വരെ സ്വര്‍ണം വാങ്ങുന്നതിന് ആധാര്‍ വേണ്ട. കള്ളപ്പണക്കാര്‍ ഈ സാഹചര്യം മുതലെടുക്കുന്നതു തടയാനാണു പുതിയ നിയമം. ഇതുപ്രകാരം നിശ്ചിത തുകയ്ക്കു മുകളില്‍ സ്വര്‍ണം വാങ്ങുന്നവരുടെ വിവരം കൈമാറേണ്ടിവരും. ഈ പരിധി എത്രയെന്ന തീരുമാനം ഉടന്‍ ഉണ്ടാകും.
Post Your Comments