Latest NewsNewsInternational

യാത്രാ വിമാനത്തിന് സമീപം തീപ്പിടുത്തം

ഹോങ് കോങ്•ഹോങ് കോങ് വിമാനത്താവളത്തില്‍ വിമാനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടര്‍മാകില്‍ തീപ്പിടുത്തം. പ്രാദേശിക സമയം വൈകുന്നേരം 5.30 ഓടെയാണ് പാര്‍ക്കിംഗ് ബേയില്‍ കിടന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് സമീപം തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ലോഡിംഗ് വാഹനം വിമാനത്തിലേക്ക് കാര്‍ഗോ ലോഡ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് സംഭവം. വിമാനത്തില്‍ യാത്രക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

തീ ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. തീപ്പിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോസ് ആഞ്ചലസിലേക്ക് പോകാനുള്ള വിമാനമായിരുന്നു ഇതെന്ന് എയര്‍പോര്‍ട്ട്‌ വെബ്സൈറ്റ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button