![](/wp-content/uploads/2017/10/u17.jpg)
ന്യുഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് വേദി അതൃപ്തി രേഖപ്പെടുത്തി ഫിഫ. വൃത്തിഹീനമായ സ്റ്റേഡിയവും ശുചിമുറിയുമാണ് വേദിയെക്കുറിച്ച് ഫിഫ അതൃപ്തി രേഖപ്പെടുത്താനുള്ള കാരണം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഫിഫ അതൃപ്തി രേഖപ്പെടുത്തിയത്. വിഷയത്തില്‍ ഫിഫ ഇതിനകം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായം തേടി.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പല തവണയാണ് പരിശോധന നടത്തിയത്. പക്ഷേ ഉദ്ഘാടന മത്സര ദിവസം തന്നെ അനവധി പരാതികളാണ് സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെക്കുറിച്ച് ഉയര്‍ന്നത്. സ്റ്റേഡിയത്തില്‍
കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും മറ്റും നേരിട്ട് എത്തിയാണ് പരിശോധന നടത്തിയത്. എന്നിട്ടും വൃത്തിഹീനമായ അന്തരീക്ഷത്തിനു മാറ്റം വന്നില്ല. ഈ സാഹചര്യത്തിലാണ് ഫിഫയുടെ അതൃപ്തി അറിയിച്ചത്. മത്സരങ്ങള്‍ തീരും വരെ സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല ഫിഫയുടെ പ്രാദേശിക ഓര്‍ഗനൈസിംഗ് കമ്മറ്റിക്കാണ്.
ഓര്‍ഗനൈസിംഗ് കമ്മറ്റി ചുമതലപ്പെടുത്തിയ കരാറുകാര്‍ ആവശ്യമുള്ള തൊഴിലാളികളെ സ്റ്റേഡിയത്തില്‍ എത്തിക്കാത്തെ സാഹചര്യത്തിലാണ് ഫിഫ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.
Post Your Comments