![](/wp-content/uploads/2017/10/metro-n8.jpg)
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയില്‍ എത്തിയതിന്റെ നേട്ടം കൊയ്യത് മെട്രോ. കൗമാര ലോകകപ്പ് പ്രമാണിച്ച് ഇന്നലെ രാത്രി എട്ടു വരെ മെട്രോയുടെ വരുമാനത്തില്‍ വന്‍നേട്ടമാണ് രേഖപ്പെടുത്തിയത്. രാത്രി എട്ടുവരെയുള്ള കണക്ക് പ്രകാരം ശനിയാഴ്ചത്തെ മാത്രം വരുമാനം 19,93,412 രൂപയാണ്. 54,650 പേരാണ് യാത്ര ചെയ്തത്. ലോകകപ്പിലെ കൊച്ചിയിലെ ആദ്യമത്സരത്തിന്റെ തലേദിവസമായ വെള്ളിയാഴ്ചയും നല്ല തിരക്കാണ് മെട്രോയില്‍ അനുഭവപ്പെട്ടത്. 31,056 പേര്‍ യാത്ര ചെയ്തതില്‍നിന്ന് 11,05,396 രൂപയാണ് മെട്രോ വെള്ളിയാഴ്ച വരുമാന ഇനത്തില്‍ നേടിയത്.
Post Your Comments