CinemaLatest NewsNews

ഈസ്റ്റ് കോസ്റ്റ് ഡെയിലി -ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് ഹ്രസ്വചിത്ര മത്സരം-2017

പ്രിയരെ,

ഈസ്റ്റ്‌ കോസ്റ്റ് ഫാമിലി ക്ലബ്ബ് മറ്റൊരു മത്സരത്തിന് കൂടി വേദിയാവുകയാണ്..
കഥാ,കവിതാ രചനാ മത്സരങ്ങൾ,പ്രണയസംഗീത ആൽബം,ഉമ്പായി ഗസൽ ആൽബം,ഷോർട്ട്ഫിലിം മത്സരം എന്നിവയ്ക്ക് ശേഷം വീണ്ടുമൊരു ഹ്രസ്വചിത്ര മത്സരം കൂടി സംഘടിപ്പിക്കുകയാണ്…

*ഈസ്റ്റ് കോസ്റ്റ് ഡെയിലി -ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് ഹ്രസ്വചിത്ര മത്സരം-2017*
——————————————————

*EAST COAST DAILY-ECFC*

*SHORT FILM CONTEST-2017*

*നിബന്ധനകൾ*

1. പരാമാവധി 15 മിനിറ്റ് ദൈർഘ്യമുള്ള സൃഷ്ടികളാവണം അയക്കേണ്ടത്.

2. വ്യക്തമായ ദൃശ്യ-ശ്രവണ മികവുകളോടെ വേണം ചിത്രീകരണം നടത്തുവാൻ.

3. മത, രാഷ്ട്രീയ, വ്യക്തി വിദ്വേഷങ്ങൾ ഒഴിവാക്കേണ്ടതാണ്.

4. ഒരാൾക്ക് മൂന്ന് സൃഷ്ടികൾ വരെ മത്സരത്തിനായി അയക്കാം.

5. ഓരോ എൻട്രിയ്ക്കും 1000 രൂപ രജിസ്ട്രഷൻ ഫീസ്‌ ഉണ്ടായിരിക്കുന്നതാണ്.

6. പൂർത്തിയാക്കിയ സൃഷ്ടികൾ സൃഷ്ടികർത്താവിന്റെ പൂർ‍ണമായ മേൽവിലാസം,ഫോൺ നമ്പർ എന്നിവ സഹിതം CD ആയി ഓഫീസിൽ നേരിട്ടോ, പോസ്റ്റ്‌/കൊറിയർ മാർഗമോ എത്തിക്കാവുന്നതാണ്.

7. മിനിമം HD ക്വാളിറ്റിയിൽ ആയിരിക്കണം വീഡിയോ സമർപ്പിക്കേണ്ടത്.

8. ഞങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ eastcoastdaily യിൽ ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യും. അവിടെ ലഭിക്കുന്ന സത്യസന്ധമായ കാഴ്ചകൾ, ലൈക്കുകൾ, കമന്റുകൾ എന്നിവ സൃഷ്ടികൾ തെരഞ്ഞെടുക്കുന്നതിന് സഹായകമായിരിക്കുമെങ്കിലും ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

9. 2017 ൽ ചിത്രീകരിച്ച, നിലവിൽ യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യാത്ത ചിത്രങ്ങളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്.

10. മത്സരത്തിനയയ്ക്കുന്ന സൃഷ്ടികൾ അനുവാദമില്ലാതെ മറ്റൊരിടത്തും പ്രദർശിപ്പിക്കാൻ പാടില്ല.

11. പകർപ്പവകാശമുള്ള സംഗീതമോ ദൃശ്യങ്ങളോ ചിത്രങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.

12. നിലവാരമില്ലാത്ത സൃഷ്ടികൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.

13.മത്സരത്തിൽ തെരഞ്ഞെടുക്കുന്ന സൃഷ്ടികളുടെ അവകാശം പൂർണമായും ഈസ്റ്റ്‌ കോസ്റ്റിൽ നിക്ഷിപ്തമായിരിക്കും.

14. മികച്ച ചിത്രം, സംവിധായകൻ, നടി, ബാലതാരം, തിരക്കഥാകൃത്ത്, ക്യാമറാമാൻ, എഡിറ്റർ എന്നീ വിഭാഗങ്ങളിൽ വിജയികളെ പ്രഖ്യാപിക്കുന്നതായിരിക്കും.

15. വിജയികൾക്ക് ഫലകവും പ്രശസ്തി പത്രവും നല്‍കുന്നതായിരിക്കും.,

16. മികച്ച ഒന്നും രണ്ടും മൂന്നും ചിത്രങ്ങൾക്ക് യഥാക്രമം 10,001 രൂപ, 5001 രൂപ, 3001 രൂപ ക്യാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും നല്‍കുന്നതായിരിക്കും.

17. അർഹരായ പ്രതിഭകൾക്ക് ഈസ്റ്റ്‌ കോസ്റ്റിന്റെ വരുംകാല സിനിമാ സംരംഭങ്ങളിൽ അവസരം ലഭിക്കുന്നതായിരിക്കും.

18. എൻട്രികൾ അയക്കേണ്ട അവസാന തീയതി 2017 നവംബർ 30 ആണ്.

*എൻട്രികൾ അയക്കേണ്ട വിലാസം*

EAST COAST DAILY-ECFC SHORT FILM CONTEST-2017
East Coast Communications Pvt LTD
TC/1020/19, Swantham, East Coast Building
Opp. NSS Karayogam Hall
Sasthamangalam
Thiruvananthapuram-10, Kerala, India

Contact No.

Asim Kottoor: +91 8111983123

Vijesh Vilakkupara: +91 99470 32200

(എൻട്രി ഫീസ്‌ അയക്കുന്നതിനും മറ്റു വിശദാംശങ്ങൾക്കും മുകളിൽ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button