Latest NewsIndiaNews

ബോട്ട് മുങ്ങി രണ്ട് മരണം

ധാക്ക: രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. അപകടത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തിന്റെ പീഡനങ്ങളെതുടര്‍ന്ന് മ്യാന്‍മാറില്‍നിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യകള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തില്‍ കുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. നൂറിലധികം ആളുകള്‍ ബോട്ടില്‍ കയറിയതാണ് അപകടകാരണം. മ്യാന്‍മാറിനെയും ബംഗ്ലാദേശിനെയും വേര്‍ത്തിരിക്കുന്ന നഫ് നദിയിലാണ് അപകടമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button