ന്യൂഡല്‍ഹി : പോസ്റ്റ് ഓഫീസില്‍ നിക്ഷേപമുള്ളവര്‍ക്കും ആധാര്‍ വരുന്നു. പോസ്റ്റ് ഓഫീസിലെ വിവിധ തരം നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്ളവരെല്ലാം ഉടനെ പോസ്റ്റ് ഓഫീസില്‍ അധാര് നമ്പര്‍ നല്‍കണം. ഡിസംബര്‍ 31ആണ് ഇതിന് അനുവദിച്ചിരിക്കുന്ന അവസാന തിയതി.
പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട സേവിങ്സ് നിക്ഷേപം, സ്ഥിര നിക്ഷേപം, റെക്കറിങ് നിക്ഷേപം തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. ഇതിന് പുറമെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതിയതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. ഇതുവരെ ആധാര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ആധാറിനായി ബയോമെട്രിക് വിവരങ്ങള്‍ നല്കുമ്പോള് ലഭിക്കുന്ന എന്റോള്‍മെന്റ് നമ്പര്‍ നല്കിയാലും മതി.
Post Your Comments