ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് 20 വര്‍ഷം തടവ്. മറ്റൊരാളുമായി ബന്ധം സ്ഥാപിച്ച ഭാര്യയെ 46 തവണ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി കൊലപ്പെടുത്തിയെന്ന കേസില്‍ നിതിന്‍.പി.സിംഗിനെയാണ് ഇരുപത് വര്‍ഷത്തെ തടവിന് അമേരിക്കയിലെ ന്യൂജഴ്സിയിലെ സാലെം കോടതി വിധിച്ചത്. ശിക്ഷാ കാലയളവിന്റെ 85 ശതമാനം പ്രതി അനുഭവിച്ചതിന് ശേഷം മാത്രമേ പരോള്‍ അനുവദിക്കാവൂ എന്നും കോടതി വിധിയിൽ പറയുന്നു.
2016 ജൂലൈയിലാണ് കൊലപാതകം നടന്നത്. 42കാരിയായ ഭാര്യ, സീമാ സിംഗിനെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളെയും തന്റെ സ്വത്തുക്കളും തട്ടിയെടുത്ത് മറ്റൊരാളോടൊപ്പം ജീവിക്കാന്‍ പോകുന്നുവെന്ന് ഭാര്യ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് താന്‍ കൊലപാതകം ചെയ്തതെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. ദേഷ്യം വന്ന താന്‍ കയ്യില്‍ കിട്ടിയ കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. പിന്നീട് താന്‍ തന്നെയാണ് എമര്‍ജന്‍സി ഹെല്‍പ്പ്ലൈനില്‍ വിളിച്ച് സംഭവം അറിയിച്ചതെന്നും പ്രതി കോടതിയില്‍ പറഞ്ഞു.
Post Your Comments