വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചു. ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ ലഭിക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുള്ള വാട്‌സ്ആപ്പിന്റെ സംരംഭമാണ് ഈ ബിസിനസ് ആപ്പ്. ഇതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം അക്കൗണ്ടുകള്‍ നല്‍കും. ആന്‍ഡ്രോയിഡ് ഫോണിലാണ് ഇത് ലഭിക്കുക.
ഈ ആപ്പിലൂടെ പരസ്യങ്ങളും പ്രചാരണ സന്ദേശങ്ങളും അയക്കാനായി സാധിക്കും. ബിസിനസ് കൂടുതല്‍ ആളുകളിലേക്ക് ഇതിലൂടെ എത്തിക്കാന്‍ സാധിക്കും. ബുക്ക് മൈ ഷോ എന്ന ഇന്ത്യന്‍ ആപ്ലിക്കേഷന്‍ വാട്‌സ്ആപ്പ് ബിസിനസ് പ്രോഗ്രാമിന്റെ ഔദ്യോഗിക പാര്‍ട്ടനറാണ്.
വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടി അക്കൗണ്ട് തുടങ്ങാന്‍ വാട്‌സ്ആപ്പിന്റെ അംഗീകാരം വേണം. എന്നാല്‍ മാത്രമേ സ്ഥാപനത്തിന്റെ പേരില്‍ അക്കൗണ്ട് ലഭിക്കൂ. ഒരേസമയം സ്വന്തം വാട്‌സ്ആപ്പ് അക്കൗണ്ടും ബിസിനസ് അക്കൗണ്ടും വാട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്. വാട്‌സ്ആപ്പില്‍ ലാന്റ്‌ലൈന്‍ നമ്പറുകള്‍ സാധാരണ അക്കൗണ്ടിനു ലഭ്യമില്ല. പക്ഷേ ബിസിനസ് ആപ്പില്‍ ഈ സൗകര്യം ലഭ്യമാണ്. സ്ഥാപനത്തിന്റെ വൈബ്‌സൈറ്റ് ലിങ്ക് നല്‍കാനും. അഡ്രസ് നല്‍കാനും ഈ ആപ്പിലൂടെ നല്‍കാം. പക്ഷേ ഈ വാട്‌സ്ആപ്പ് ബിസിനസ് ആപ്പിനു ഒരു ഫീസ് വാട്‌സ്ആപ്പ് ഈടാക്കും.
Post Your Comments