കൊച്ചി: ട്രെയിനുകള്‍ക്ക് കേരളത്തില്‍ പുതിയതായി ഒന്‍പത് സ്ഥിരം സ്റ്റോപ്പുകള്‍ അനുവദിക്കും. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരം ഡിവിഷന്‍ കൈമാറും. നിലവില്‍ ആലപ്പുഴ വഴി കടന്ന് പോകുന്ന ഒരു ട്രെയിനിനും കഴക്കൂട്ടം സ്റ്റോപ്പില്ല. നാല് വര്‍ഷമായി കോട്ടയം വഴി പോകുന്ന വണ്ടികള്‍ മാത്രമാണ് കഴക്കൂട്ടത്ത് നിര്‍ത്തുന്നത്.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാമിന് ശാസ്താംകോട്ടയിലും, ചിറയിന്‍കീഴും സ്റ്റോപ്പ് അനുവദിക്കും. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസിന് മാരാരിക്കുളത്തും, പാലരുവി എക്സ്പ്രസിന് ഇടപ്പള്ളിയിലും സ്ഥിരം സ്റ്റോപ്പുണ്ടാകും. ആഴ്ചയില്‍ മൂന്ന് ദിവസമുള്ള കൊച്ചുവേളി-യശ്വന്തപൂര്‍ എക്സ്പ്രസിന് മാവേലിക്കരയിലും, അന്ത്യോദയ എക്സ്പ്രസ്സുകളായ എറണാകുളം-ഹൗറയ്ക്ക് ആലുവയിലും, എറണാകുളം-ഹാട്ടിയക്ക് (ഝാര്‍ഖണ്ഡ്) തൃശൂരിലും സ്റ്റോപ്പ് അനുവദിക്കും.
ശരാശരി 1000 രൂപ പോലും വരുമാനമില്ലാത്ത ചില സ്റ്റേഷനുകളിലെ താല്ക്കാലിക സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയേക്കും. പുതിയ പട്ടിക പ്രകാരം കേരളത്തിലൂടെ ഓടുന്ന ഏഴോളം ട്രെയിനുകളുടെ വേഗത കൂട്ടും. ഡല്‍ഹിക്കുള്ള കേരള, മംഗള, രാജധാനി, തുരന്തോ വണ്ടികളും, ജയന്തി ജനത, ചണ്ഡീസ്ഗഡ് സമ്ബര്‍ക്കക്രാന്തി എക്സ്പ്രസ്സുകളുമാണ് പട്ടികയിലുള്ളത്.
Post Your Comments