Latest NewsNewsTennisSports

ക​രോ​ളി​നെ ഗാ​ർ​സി​യ​ക്കു ചൈ​നീ​സ് കി​രീ​ടം

ബെ​യ്ജിം​ഗ്: ക​രോ​ളി​നെ ഗാ​ർ​സി​യ​ക്കു ചൈ​നീ​സ് കി​രീ​ടം.
ലോ​ക ഒ​ന്നാം ന​മ്പ​ർ താരം സി​മോ​ണ ഹാ​ല​പ്പി​നെയാണ് ക​രോ​ളി​നെ ഗാ​ർ​സി​യ തോൽപ്പിച്ചത്. ഇന്നലെയായിരുന്നു സി​മോ​ണ ഹാ​ല​പ്പ ലോക ഒ​ന്നാം ന​മ്പ​ർ റാങ്ക് സ്വന്തമാക്കിയത്. അതിനു തൊട്ടു പിന്നാലെയുള്ള പരാജയം സി​മോ​ണ ഹാ​ല​പ്പയ്ക്കു കടുത്ത തിരിച്ചടിയായി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ക​രോ​ളി​നെ ഗാ​ർ​സി​യ വിജയം സ്വന്തമാക്കിയത്.

ഫ്രാ​ൻ​സ് താ​രം ആ​ദ്യ സെ​റ്റ് അ​നാ​യാ​സം സ്വന്തമാക്കി. പക്ഷേ രണ്ടാം സെ​റ്റിൽ കടുത്ത പോരാട്ടം കാഴ്ച്ചവെച്ച സി​മോ​ണ ഹാ​ല​പ്പ ഫ്രാ​ൻ​സ് താ​രത്തിനു കടുത്ത വെല്ലുവിളിയുർത്തി. പക്ഷേ ടൈ​ബ്രേ​ക്ക​റി​ൽ ര​ണ്ടാം സെ​റ്റും ക​രോ​ളി​നെ ഗാ​ർ​സി​യ സ്വ​ന്ത​മാ​ക്കി. സ്കോ​ർ: 6-4, 7-6 (7-3).

 

shortlink

Post Your Comments


Back to top button