മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചു. കാക്കനാട് റീജനല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് തെളിഞ്ഞതോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്.
പാലക്കാട് കൊല്ലങ്കോട് പ്രവര്‍ത്തിക്കുന്ന ജീസസ് ട്രെഡേഴ്സ് എന്ന കമ്പനിയുടെ കൊകോ സമൃദ്ധി (ബാച്ച് നമ്പര്‍ ഒന്ന്), മലപ്പുറം എടപ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എ.സി ട്രേഡിങ് കമ്പനിയുടെ കൊകോ വിറ്റ (ബാച്ച് നമ്പര്‍ രണ്ട്), തമിഴ്നാട് തിരുപ്പൂരിലെ കങ്കാണത്ത് പ്രവര്‍ത്തിക്കുന്ന ഗംഗ കൊക്കനട്ട് ഫുഡ് എന്ന കമ്പനിയുടെ ഗംഗ ഗോള്‍ഡ് (പി.എഫ് നമ്പര്‍ 81) എന്നീ ബ്രാന്‍ഡുകളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയാണ് നിരോധിച്ചത്.
ഈ കമ്പനികളുടെ വെളിച്ചെണ്ണ ഗുണനിലവാരമില്ലെന്ന പരാതി ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനക്ക് അയക്കുകയായിരു. ഇവ വില്പന നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു.
Post Your Comments