കായംകുളം: കെഎസ്ആർടിസി ബസ് വാഹനത്തിനു സൈഡ് കൊടുത്തില്ല എന്നു ആരോപിച്ച് പ്രതികാര നടപടിയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. സൈഡ് കൊടുക്കാത്ത കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുക്കാനാണ് പോലീസ് ശ്രമിച്ചത്. ഇതേതുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. കായംകുളത്ത് ഇന്നു രാവിലെയാണ് സംഭവം നടന്നത്.
കെഎസ്ആർടിസി ബസ് തിരുവനന്തപുരത്തേക്കു പോകുന്ന അവസരത്തിലാണ് കസ്റ്റഡിയിലെടുക്കാനായി പോലീസ് തടഞ്ഞത്. കെഎസ്ആർടിസി ബസ് ഐജിയുടെ വാഹനത്തിനു സൈഡ് നൽകിയില്ലെന്നു ആരോപിച്ചാണ് കസ്റ്റഡിയിലെടുക്കാനായി പോലീസ് ശ്രമം നടത്തിയത്. ഇതേതുടർന്ന് യാത്രക്കാർ പ്രശ്നമുണ്ടാക്കി. ബസിലെ യാത്രക്കാരിൽ പലരും പിഎസ്സി പരീക്ഷ എഴുതാൻ പോകുന്നവരും തിരുവനന്തപുരത്തേക്ക് പോകുന്നവരും ആയിരുന്നു.
സംഭവത്തിൽ യാത്രക്കാർ ഇടപ്പെട്ടതോടെ കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം പോലീസ് ഉപേക്ഷിച്ചു. പകരം ഡ്രൈവറുടെ വിവരങ്ങൾ ശേഖരിച്ച് സ്ഥലം വിട്ടു. പക്ഷേ ഇതു കാരണം ഒരു മണിക്കൂറോളം വൈകിയാണ് ബസ് യാത്ര തുടർന്നത്.
Post Your Comments