Latest NewsNewsIndia

വ്യാപാരികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകളിങ്ങനെ

ന്യൂഡല്‍ഹി: വ്യാപാരികളെ ചുവപ്പു നാടയില്‍ കുരുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുകിട ഇടത്തരം വ്യാപാരികളടക്കം കഴിഞ്ഞ ദിവസം ജി.എസ്.ടി കൗണ്‍സില്‍ പ്രഖ്യാപിച്ച ഇളവുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോദി.

ജി.എസ്.ടി കൗണ്‍സില്‍ നല്‍കിയ ഇളവുകളെ രാജ്യം വലിയ തോതില്‍ സ്വാഗതം ചെയ്തതായാണ് പത്രത്തലക്കെട്ടുകള്‍ വ്യക്തമാക്കുന്നത്. അത് ദീപാവലി നേരത്തെ ആഗതമായതുപോലെയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി ആരംഭിച്ചശേഷം മൂന്നുമാസം അതേപ്പറ്റി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നികുതി കൈകാര്യം, സാങ്കതിക അപര്യാപ്തത, നിയമത്തിന്റെ അഭാവം, നിരക്കുകളിലെ കുഴപ്പങ്ങള്‍, പ്രായോഗിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുമ്പേ പറഞ്ഞിരുന്നു.

ബിസിനസുകാര്‍ ഫയലുകളിലും ഉദ്യോഗസ്ഥ മേധാവിത്തത്തിലും കുടുങ്ങിക്കിടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാറില്‍ വിശ്വാസമുള്ളിടത്ത് തീരുമാനങ്ങളില്‍ സത്യസന്ധതയുണ്ടാകും. ജി.എസ്.ടി കൗണ്‍സില്‍ പ്രഖ്യാപനത്തില്‍ തനിക്ക് അത് കാണാന്‍ കഴിയുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button