ഹൈദരാബാദ്: ഹൈദരാബാദിലെ കാസിപ്പള്ളി ഇന്‍ഡസ്ട്രീസ് എസ്റേറ്റിലുള്ള 30 മരുന്ന് കമ്പനികളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങൾ ജലാശയങ്ങളിലെത്തിച്ച് 23 ലക്ഷം മൽസ്യങ്ങൾ ചത്തൊടുങ്ങി. അമീൻപുർ പോലീസ് 10 കോടി രൂപയുടെ മല്‍സ്യങ്ങള്‍ നശിപ്പിച്ച കോര്‍പറേറ്റുകള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.
സംഗാറെഡ്ഢിയിലെ പട്ടാഞ്ചേരു ഗാന്ധിഗുടേം തടാകത്തിലാണ് സംഭവം. മൈലാന്‍, ഹെറ്റെറോ ഫാര്‍മ, ഓര്‍ബിന്തോ, എസ് എം എസ് ഫാര്‍മ, ശ്രീറാം, വാണ്ടക് എന്നീ കമ്പനികൾക്കെതിരെയാണ് കേസ്.ഒക്ടോബര്‍ മൂന്നിനുണ്ടായ കനത്ത മഴയെ തുടര്‍ന്ന് രാസമാലിന്യം തടാകത്തിലേക്ക് തള്ളിയെന്നാണ് കേസ്.
266 ഏക്കര്‍ തടാകത്തിലേക്ക് രാസ പദാര്‍ത്ഥം തള്ളിയതിനാലാണ് 80 ശതമാനം മത്സ്യങ്ങളും ചത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്.ഐ പി സി സെക്ഷന്‍ 277, 278 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments