
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ കുന്ദൻ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ജാനേ ബൈ ദോ യാരോ (1983), കഭി ഹാൻ കഭി നാ (1993) എന്നിവ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളാണ്.
ജാനേ ബൈ ദോ യാരോ എന്ന സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹം സംവിധാനം പഠിച്ചത്.
Post Your Comments