KeralaLatest NewsNews

ആറു ഓവര്‍ കളിച്ച് ഇന്ത്യ ജയിച്ചു

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ ടി ട്വന്റി മത്സരത്തില്‍ ഇന്ത്യ ജയം നേടി. ഓസീസിനെ എതിരെയായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. മഴ മൂലം ആറു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 48 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് നഷ്ടമായത് ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് മാത്രമായിരുന്നു.

ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് പിന്നീട് വിക്കറ്റ് നഷ്ടമാകാതെ വിജയം നേടി. ധവാന്‍ 15 റണ്‍സെടുത്തും കോലി 22 റണ്‍സെടുത്തും പുറത്താവാതെ നിന്നു. രോഹിത് ശര്‍മ്മ 11 റണ്‍സ് നേടിയിരുന്നു.

നേരത്തെ ഓസ്‌ട്രേലിയ 18.4 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. കളി 20 ഓവര്‍ പൂര്‍ത്തിയാക്കുന്നതിനു മഴ സാധിച്ചില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button