ഗാന്ധിനഗര്‍: വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനങ്ങളെക്കുറിച്ച് പ്രതിപാദിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്നലെയാണ് ചെറുകിട- ഇടത്തര കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും സഹായകരമായ രീതിയില്‍ ജി എസ് ടിയില്‍ മാറ്റം വരുത്താനുള്ള നീക്കം ജി എസ് ടി കൗണ്‍സില്‍ സ്വീകരിച്ചത്.
മൂന്ന് മാസം കൊണ്ട് ജിഎസ്ടിയുടെ എല്ലാ വശങ്ങളും പഠിച്ച് വിലയിരുത്തി പരിഷ്കരണ നടപടികള്‍ സ്വീകരിക്കുമെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചതെന്നും മോദി പറഞ്ഞു. ഗുജറാത്തില്‍ ഓഖ-ബേട് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 27 ഉല്പന്നങ്ങളുടെ നികുതി വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി യോഗം കുറയ്ക്കുകയും ചെയ്തിരുന്നു.
അദ്ദേഹം ഗുജറാത്തില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയായിരുന്നു. ഇന്ത്യയിലെ സാധാരണക്കാര്‍ വികസനത്തിന്റെ ഫലം ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments