
മലപ്പുറം: പാസ്പോര്‍ട്ടിനുള്ള പൊലീസ് വെരിഫിക്കേഷന് ഡിജിറ്റൽ ആയി.ഇത്തരമൊരുപദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ ജില്ലയാണ് മലപ്പുറം. മലപ്പുറത്ത് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ മൊബൈല്‍ ആപ് വെരിഫിക്കേഷന് പദ്ധതിക്ക് തുടക്കമായത്. പരീക്ഷണാടിസ്ഥാനത്തില്‍ മഞ്ചേരി, കോട്ടയ്ക്കല്‍, മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, മങ്കട, കല്പകഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ പദ്ധതിക്ക് തുടക്കമായി.
ഇത് വിജയിച്ചാൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഇത് പ്രാവർത്തികമാക്കുമെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ വികസിപ്പിച്ചെടുത്ത ആപ്പ് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വരുന്നതോടെ പൊലീസ് വെരിഫിക്കേഷനിലെ നിലവിലെ കാലതാമസം ഒഴിവാകും.പദ്ധതി വിജയിച്ചാല്‍ കേരളം മുഴുവന്‍ നടപ്പാക്കാനാണ് ആലോചന.
Post Your Comments