ജര്‍മനി : മനുഷ്യജീവന് ഭീഷണി ഉയര്‍ത്തി അഞ്ച് നഗരങ്ങളില്‍ അപകടകരമാം വിധം അണുവികിരണങ്ങള്‍ കണ്ടെത്തി. പടിഞ്ഞാറന്‍ യൂറോപ്പിലും മധ്യ യൂറോപ്പിലും റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയതായി ജര്‍മന്‍ ഒഫീഷ്യലുകള്‍ മുന്നറിയിപ്പേകുന്നു. പ്രധാനമായും അഞ്ച് നഗരങ്ങളിലാണ് റേഡിയോ ആക്ടീവ് പാര്‍ട്ടിക്കിള്‍സിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അണുവികരണവാഹിനികള്‍ എവിടെ നിന്നെത്തിയെന്നറിയാതെ രാജ്യങ്ങള്‍ ഉഴലുകയാണ്. ഇവയുടെ പ്രസരണം ചെറിയ അളവില്‍ ആണെങ്കിലും കാരണം കണ്ടെത്താനാവാതെ ആശങ്കപ്പെട്ടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 29 മുതല്‍ ജര്‍മനി, ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ നഗരങ്ങളിലാണ് ഐസോടോപ്പ് റുത്തെനിയം 106ന്റെ വര്‍ധിച്ച സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുന്നത്.
ജര്‍മനിയുടെ ഫെഡറല്‍ ഓഫീസ് ഫോര്‍ റേഡിയേഷന്‍ പ്രൊട്ടക്ഷനിലെ (എഫ്ഒആര്‍പി) വിദഗ്ധരാണ് ഇത് സംബന്ധിച്ച ആശങ്ക വ്യാഴാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമെ അഞ്ച് വെതര്‍സ്റ്റേഷനുകള്‍ പാര്‍ട്ടിക്കിള്‍സിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. യൂറോപ്പിലുടനീളമുള്ള എയര്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ ഈ ഐസോടോപ്പിന്റെ വര്‍ധനവ് റെക്കോര്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തലും പുറത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിക്കിള്‍സിന് നിശ്ചയിച്ചിരിക്കുന്ന പരിധിയേക്കാള്‍ 17,000 ഇരട്ടി കുറവിലുള്ള പ്രസരണമാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
ഒരു ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിലുണ്ടായ അപകടത്തെ തുടര്‍ന്നല്ല ഈ പ്രസരണം തുടങ്ങിയിരിക്കുന്നതെന്നും ഒഫീഷ്യലുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഉറവിടത്തിന് മുകളില്‍ നടത്തിയ പുതിയ വിശകലനമനുസരിച്ച് ഇത് ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നാണ് വരുന്നതെന്ന് വ്യക്തമായിരിക്കുന്നതെന്നും ഇത് ജര്‍മനിയില്‍ നിന്നും 1000 കിലോമീറ്റര്‍ അകലത്താണെന്നും പുതിയ പ്രസ്താവനയിലൂടെ ഈ എക്‌സ്പര്‍ട്ടുകളുടെ വക്താവ് വെളിപ്പെടുത്തുന്നു.
Post Your Comments