നെതര്‍ലന്റില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ ആളേയില്ല. പകരം നോര്‍വേയ്ക്ക് ജയിൽ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ നോര്‍വേയില്‍ നിന്നും ഇറക്കുമതി ചെയ്ത 240 തടവുകാരാണ് കഴിയുന്നത്. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഇവരുടെ കാലാവധി കഴിഞ്ഞാല്‍ ജയില്‍ പൂര്‍ണ്ണമായും പൂട്ടിയേക്കും.
നോര്‍വേ ജയില്‍ 2014 മാര്‍ച്ചിലായിരുന്നു ഉപയോഗിക്കാനുള്ള കരാര്‍ വെച്ചത്. ഇത് നോര്‍വേയില്‍ ജയില്‍ സ്ഥലംകുറവായതിനെ തുടര്‍ന്നായിരുന്നു. നോര്‍വീജിയന്‍ കോടതികള്‍ ശിക്ഷിച്ച 242 തടവുകാര്‍ക്ക് വേണ്ടി നോര്‍വേ അധികൃതര്‍ വര്‍ഷം 202 ദശലക്ഷം നോര്‍വീജിയന്‍ ക്രോണിനായിരുന്നു ജയില്‍ കരാറാക്കിയത്.
ഡച്ചുകാര്‍ തന്നെയാണ് നോര്‍വേയിലെ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍. നോര്‍വേക്കാരാണ് നോര്‍ജര്‍ഹെവന്‍ ജയില്‍ മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നത്. നോര്‍മവയിലെ ഉല്ലര്‍സ്‌മോ ജയിലിന്റെ ഒരു ഭാഗമെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. സെപ്തംബറിലെ വീക്കിലി ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ സെപ്തംബറിലാണ് തടവുകാരെ നെതര്‍ലന്റിലേക്ക് കൊണ്ടുപോകുന്നത്. നിയമമന്ത്രി തയ്യാറാക്കുന്ന വെയ്റ്റിംഗ് ലിസ്റ്റ് അനുസരിച്ചായിരിക്കും ഇത്.
ആയിരക്കണക്കിന് കുറ്റവാളികള്‍ 1823 ല്‍ പണി കഴിച്ച ജയിലില്‍ ജീവിച്ചു പോയിട്ടുണ്ട്. ജയില്‍ ചരിത്രം മാറിക്കൊണ്ടേയിരുന്നു. 1850-51 ല്‍ ഏകാന്തത്തടവ് എന്ന ആശയം നടപ്പാക്കി. തടവുകാരെ പശ്ചാത്തപിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ച ഈ ശിക്ഷാരീതിയില്‍ പക്ഷേ തടവുകാര്‍ മാനസീക രോഗികളായത് മിച്ചം.
മികച്ച പുനരധിവാസം മാത്രമല്ല നെതര്‍ലന്റില്‍ കുറ്റവാളികള്‍ കുറവാകാന്‍ കാരണം. 2005 ല്‍ ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ വേട്ടയില്‍ കുറവ് വന്നു. ഇപ്പോള്‍ മയക്കുമരുന്നില്‍ നിന്നും ശ്രദ്ധ തിരിച്ചിരിക്കുന്നത് നെതര്‍ലണ്ട് പോലീസ് മനുഷ്യക്കടത്തിലേക്കും ഭീകരതയിലേക്കുമാണ് ശ്രദ്ധ തിരിച്ചിട്ടുള്ളത്.
Post Your Comments