തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാര്‍ക്കു മാര്‍ക്കിടാന്‍ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു വേണ്ടി മുഖ്യമന്ത്രി മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലാണ് യോഗം നടക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ മന്ത്രിമാര്‍ക്കും വകുപ്പു മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
യോഗത്തില്‍ പങ്കെടുക്കാന്‍ വരുന്ന എല്ലാ വകുപ്പ് മേധാവികള്‍ക്കും മൂന്ന് മെഗാ പദ്ധതികള്‍ തയാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ മന്ത്രിമാരോടും വകുപ്പു സെക്രട്ടറിമാരോടും മുഖ്യമന്ത്രി പ്രവര്‍ത്തന റിപ്പോര്‍ട്ട് തേടി. ഇവ രണ്ടും യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കും.
ഇതു വഴി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശളും മുഖ്യമന്ത്രി നല്‍കും. ചീഫ് സെക്രട്ടറിയും യോഗത്തില്‍ സംബന്ധിക്കും. ആര്‍ദ്രം, പൊതുവിദ്യാഭ്യാസ പദ്ധതി, ലൈഫ്, ഹരിതകേരളം എന്നീ നാലു മിഷനുകളുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തും.
Post Your Comments