കോഴിക്കോട്: ഹാദിയ കേസില്‍ കേരളത്തിന്‍റെ സമീപനം ഭീകരവാദത്തോട് സന്ധി ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നൽകിയതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ സത്യവാങ്മൂലം നൽകിയിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും കുമ്മനം ആരോപിച്ചു. ഇത്തരം സമീപനങ്ങള്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുമെന്നും, സര്‍ക്കാര്‍ സന്ധി ചെയ്യന്നതിനാലാണ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് എന്നും കുമ്മനം ആരോപിച്ചു. ജനരക്ഷാ യാത്രയിൽ ആണ് കുമ്മനത്തിന്റെ പ്രതികരണം.
Post Your Comments