ന്യൂഡല്‍ഹി: ഒരേ കുടുംബത്തിലെ നാലു സ്ത്രീകളെയും സെക്യൂരിറ്റി ഗാര്‍ഡിനെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ മാനസരോവര്‍ പാര്‍ക്ക് ഏരിയയിലെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതക വിവരം പോലീസ് അറിയുന്നത് ഒരു അജ്ഞാത ഫോൺ കോളിലൂടെയാണ്.
ഉൗര്‍മിള(65), സംഗീത ഗുപ്ത(43), നൂപുര്‍ ജിന്ദാല്(35), അജ്ഞലി ജിന്ദാല്(33), സെക്യൂരിറ്റി ഗാര്‍ഡ് രാകേഷ്(50) എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു. കുടുബത്തിലെ സ്വത്ത് തർക്കം ആണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments