ന്യൂഡൽഹി: അണ്ടർ 17 വേൾഡ് കപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് നിരാശ. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് മത്സരത്തിനിറങ്ങിയ ഇന്ത്യ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് അമേരിക്കയുടെ മുൻപിൽ പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്നു ഇന്ത്യ. 29-ാം മിനിറ്റിൽ ജോഷ് സെരഗെന്റാണ് അമേരിക്കയ്ക്കായി ആദ്യ ഗോൾ സ്വന്തമാക്കിയത്. ബോക്സിൽ ജിതേന്ദ്ര സിംഗിന്റെ ഫൗളിനെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ ക്രിസ് ഡർക്കും 33 മിനിറ്റിനുശേഷം ആൻഡ്രൂ കാർലെട്ടോനും അമേരിക്കക്കായി വിജയ ഗോളുകൾ സ്വന്തമാക്കി.
India U17s fight and show promise while going down against USA. #BackTheBlue #FIFAU17WC #INDvUSA pic.twitter.com/U5VCJecVog
— Indian Football Team (@IndianFootball) October 6, 2017
Post Your Comments