MollywoodLatest NewsCinemaMovie Gossips

കരയില്ലെന്നു ഉറപ്പിച്ചിട്ടും മഞ്ജുവിനെ സുരാജ് കരയിപ്പിച്ചു

വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും വളരെ ബോൾഡ് ആയ നടിയാണ് മഞ്ജു വാര്യർ.തന്‍റെ വേദനകള്‍  ആരെയും അറിയിക്കാതെ മുമ്പോട്ട് പോകാനാണ് മഞ്ജുവിന് താല്പര്യം.എന്നാൽ തൊട്ടാൽ പൊട്ടുന്ന ഒരു മനസ്സ് മഞ്ജുവിനുണ്ടെന്ന് പലർക്കും അറിയില്ല.

സിനിമയില്‍ വളരെ ഇമോഷണലായി ഒരു രംഗം കണ്ടാല്‍ പോലും കരയും. അങ്ങനെ സുരാജ് വെഞ്ഞാറമൂട് മഞ്ജുവിനെ കരയിപ്പിച്ചിട്ടുണ്ട്. സുരാജിനൊപ്പമുള്ള ഒരു പരിപാടിക്കിടെയാണ് മഞ്ജു ഈ കാര്യം തുറന്നു പറഞ്ഞത്.കൂടെ അഭിനയിച്ചപ്പോള്‍, ആരുടെയെങ്കിലും അഭിനയം അത്ഭുതപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു മഞ്ജു. മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂടിന്‍റെ  പേരും മഞ്ജു പറഞ്ഞു.

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ സുരാജിന്‍റെ സീൻ എത്തിയപ്പോൾ കരയില്ലെന്ന് ഉറപ്പിച്ചതാണ്.പക്ഷേ, സുരാജിന്‍റെ അഭിനയം കണ്ടപ്പോൾ നിയന്ത്രണം വിട്ടുപോയി.അതൊരിക്കല്‍ സുരാജിനോട് തന്നെ മഞ്ജു തുറന്നുപറഞ്ഞിരുന്നു.’കരിങ്കുന്നം സിക്‌സസ്’ എന്ന ചിത്രത്തില്‍ ഇരുവരും ശക്തമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button