ന്യൂഡല്‍ഹി: കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകള്‍ സംബന്ധിച്ച് സുപ്രീംകോടതി സുപ്രധാനമായ ഉത്തവിറക്കി. ഹീനമായ കുറ്റകൃത്യങ്ങളില്‍ വാദിയോ അവരുടെ കുടുംബാംഗങ്ങളോ പ്രതികളുമായി ഒത്തുതീര്‍പ്പിലെത്തിയാലും നിയമനടപടികള്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുെട അധ്യക്ഷതയിലുള്ള െബഞ്ചാണ് ഉത്തരവിട്ടത്.
കൊലപാതകം, ബലാത്സംഗം, കവര്‍ച്ച തുടങ്ങിയവ സ്വകാര്യസ്വഭാവത്തില്‍പ്പെടുന്നവയല്ലെന്നും ഇവ സമൂഹത്തിലുണ്ടാക്കുന്നത് ഗുരുതരപ്രത്യാഘാതങ്ങളാണെന്നും ജസ്റ്റിസുമാരായ എ.എന്‍. ഖാന്‍വില്‍ക്കാര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തതിന് നാലുപേര്‍ പ്രതികളായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ഇത്തരം കേസുകളില്‍ പ്രതികളായവരെ ശിക്ഷിക്കാനുള്ള പൊതുജനത്തിന്റെ താത്പര്യം കണക്കിലെടുത്താണ് ഈ സ്വഭാവമുള്ള കേസുകളില്‍ നിയമനടപടി തുടരണമെന്ന തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്നും കോടതി പറഞ്ഞു.
രണ്ടുപേര്‍ തമ്മിലുള്ള സ്വകാര്യ തര്‍ക്കമെന്നതിനുപുറമേ സംസ്ഥാനത്തിന്റെ സമ്ബദ് വ്യവസ്ഥയില്‍ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണ് സാമ്പത്തിക കുറ്റകൃത്യങ്ങളെന്ന് കോടതി വ്യക്തമാക്കി.
Post Your Comments