![](/wp-content/uploads/2017/10/suni.jpeg.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു ജാമ്യം കിട്ടിയ വിഷയത്തില്‍ പ്രതികരണവുമായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി . സത്യം എന്താണ് എന്നത് തെളിവുകള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു സുനിയുടെ പ്രതികരണം. ദിലീപിനു ജാമ്യം കിട്ടിയതില്‍ ഭയം ഉണ്ട്. കോടതി തീരുമാനം വരുന്നതു വരെ പുറത്ത് ഒന്നും പറയില്ലെന്നും സുനി കൂട്ടിചേര്‍ത്തു. മുതിര്‍ന്ന നടിയെ തട്ടികൊണ്ടു പോയ കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജാരാക്കിയ വേളയിലായിരുന്നു പള്‍സര്‍ സുനി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
Post Your Comments