കൊച്ചി ;ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.മുരളീധരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ പോപ്പുലര്‍ ഫ്രണ്ട് നാളെ തിരുവന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനം കേരളത്തിലെ സമാധാന കാംക്ഷികളായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മത തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ആഗോളതലത്തില്‍ പോലും പ്രതിഷേധം ഉയരുമ്പോഴാണ് ഒരു ഭീകര സംഘടന പരസ്യമായി ഇത്തരത്തില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടിജെ ജോസഫിന്റെ കൈവെട്ടിയതടക്കം നിരവധി കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രതികളാണ്. കേരള ചരിത്രത്തില്‍ ആദ്യമായി, നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിച്ച് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. വിവാദമായ ഒട്ടനവധി ലൗ ജിഹാദ് കേസുകള്‍ക്ക് പിന്നിലും ഈ സംഘടനക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് അവര്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവായ മുരളീധരന്‍ പങ്കെടുക്കുന്നത്.
നാഴികക്ക് നാല്പത് വട്ടം മതേതരത്വം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല. അടുത്ത് തന്നെ നടക്കുന്ന കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ പ്രസിഡന്റ് ആക്കണമെന്നാണ് ആ പാര്‍ട്ടിയിലെ ഒരു കൂട്ടര്‍ മുറവിളി കൂട്ടുന്നത്. ഒരു മതതീവ്രവാദ സംഘടനയുടെ പൊതുസമ്മേളനത്തില്‍ അതിഥിയായി പങ്കെടുക്കുന്ന കെ. മുരളീധരനാണോ കേരളത്തിലെ മതേതരത്വം സംരക്ഷിക്കാന്‍ യോഗ്യനെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post Your Comments