കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎഫ് നടത്തി വരുന്ന രാപ്പകൽ സമരത്തിൽ പങ്കെടുത്ത നടപടിയിൽ വിശദീകരണവുമായി കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്.
മറ്റൊരു യോഗത്തിൽ പങ്കെടുക്കാനാണ് താൻ തൊടുപുഴയിൽ എത്തിയതെന്നും കോൺഗ്രസ് പ്രവർത്തകർ ക്ഷണിച്ചതുകൊണ്ടാണ് താൻ വേദിയിലെത്തി ആശംസകൾ അറിയിച്ചതെന്നും ജോസഫ് പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments