Latest NewsCinemaMollywood

ഇരട്ടഗോളടിച്ച് ഉദാഹരണം സുജാത

കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍ മുറ്റത്തെ ഫുട്ബോള്‍ മൈതാനത്തില്‍ ഗ്യാലറിയില്‍ എന്ന പോലെ വിദ്യാര്‍ഥികള്‍ ആര്‍ത്തു വിളിച്ചു. ആദ്യ പന്തില്‍ തന്നെ ഗോള്‍ നേടിയപ്പോള്‍ ആവേശം ഇരട്ടിയായി. പയറ്റി തെളിഞ്ഞ ഒരു കളിക്കാരന്റെ പ്രകടനം കണ്ടാണ് കുട്ടികൾ ആർത്തുവിളിച്ചതെന്ന് കരുതിയെങ്കിൽ തെറ്റി.ഉദാഹരണം സുജാത എന്ന തന്റെ ചിത്രത്തിന്റെ പ്രചാരണാർഥം എത്തിയ നടി മഞ്ജു വാരിയർ ആണ് പന്ത് കണ്ട് മനസ്സിളകി ഒരു കൈ നോക്കാൻ ഗ്രൗണ്ടിലേക്കിറങ്ങിയത്. തൃശ്ശൂരിൽ നടക്കുന്ന അണ്ടര്‍ 17 ഫുട്ബോള്‍ മാമാങ്കം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് ആവേശത്തോടെ മഞ്ജു രംഗത്ത് വന്നത്.

ശൂരിലെ കാല്‍ഡിയന്‍ സ്കൂളില്‍ നടന്ന ‘വണ്‍മില്യണ്‍ ഗോള്‍’ കാമ്ബെയ്നിലാണു മഞ്ജു രണ്ടുവട്ടം ഗോളടിച്ച്‌ കുട്ടി ആരാധകരെ ആവേശത്തിലാക്കിയത്. ഇരട്ടഗോള്‍ നേടിയ ലേഡി സൂപ്പര്‍സ്റ്റാറിനെ കുട്ടികള്‍ കൈയടികള്‍കൊണ്ടു പൊതിഞ്ഞു.കാഴ്ചക്കാരുടെ ആവശ്യം മാനിച്ച്‌ ഒരു ഗോള്‍ കൂടി. പെനാല്‍റ്റിയ്ക്ക് സമാനമായ രണ്ടാമൂഴത്തിലും പന്ത് കൃത്യമായി ഗോള്‍വലയിലെത്തി. ഉദാഹരണം സുജാതയില്‍ പ്രധാന വേഷം ചെയ്ത നടന്‍ ജോജുവും ഫാന്റം പ്രവീണും ഗോളടിയ്ക്കാനെത്തിയതോടെ ആവേശമിരട്ടിച്ചു.സ്കൂള്‍ കോമ്ബൗണ്ടില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ശേഖരിച്ച്‌ അവ സംസ്കരിച്ച്‌ പേപ്പറാക്കി മാറ്റുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പദ്ധതിയുടെ ഉദ്ഘാടനവും നിര്വഹിച്ചതിനു ശേഷമാണു നടി മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button