Latest NewsKeralaNews

എക്സൈസിൽ ഇനി വനിതാ ഇൻസ്പെക്ടർമാരും

തിരുവനന്തപുരം: വനിതകളെ എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. 15 ശതമാനം ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിൽ വനിതകൾക്ക് നീക്കിവയ്ക്കും. എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചു. ഉടൻ തന്നെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ ഉത്തരവ് പുറത്തിറങ്ങും.

2015ലാണ് എക്സൈസിലേക്ക് വനിതകളെ നിയമിക്കാൻ തീരുമാനിച്ചത്. വനിതകൾക്കായി ആകെ നിയമനത്തിന്റെ പത്തു ശതമാനമാണ് നീക്കിവച്ചത്. കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിൽ ഇതിനായി ഭേദഗതി വരുത്തി. ഇതനുസരിച്ച് ഡ്രൈവർ ഒഴികെയുള്ള എല്ലാ തസ്തികകളിലേക്കും വനിതകളെ നിയമിക്കാമെന്നാണ് വ്യവസ്ഥ. എന്നാൽ, മറ്റുള്ള സംസ്ഥാനങ്ങളിലേതുപോലെ ഇൻസ്പെക്ടർ‌ തസ്തികയിൽ നേരിട്ട് വനിതകളെ നിയമിച്ചിരുന്നില്ല.

മാത്രമല്ല നിയമനത്തിനായുള്ള ശാരീരിക യോഗ്യതകളും നിശ്ചയിച്ചിട്ടുണ്ട്. ഉയരം ജനറൽ വിഭാഗത്തിന് 152 സെന്റീമീറ്ററും പട്ടികജാതി–വർഗ വിഭാഗത്തിന് 150 സെന്റീമീറ്ററുമാണ് നിശ്ചയിച്ചിരിക്കുന്നത്. 360 ഇൻസ്പെക്ടർ‌ തസ്തികയാണ് എക്സൈസിൽ ഇപ്പോഴുള്ളത്. പകുതി തസ്തികകൾ പ്രമോഷനിലൂടെയും മറ്റുള്ളവ നേരിട്ടുമാണ് നികത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button