CinemaLatest NewsBollywoodMovie Gossips

വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ

അടുത്തിടെ ബോളിവുഡിനെ ഇളക്കിമറിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ നടി കങ്കണ റണാവത്ത് വീണ്ടും വ്യക്തി ജീവിതത്തിൽ ഉണ്ടായ പല സംഭവങ്ങളും മാധ്യമങ്ങൾക്കു മുമ്പിൽ തുറന്നുകാട്ടുന്നു. ഹൃത്വിക് റോഷനുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ആദിത്യ പഞ്ചോളിയുടെ പീഡനങ്ങളെക്കുറിച്ചും കങ്കണ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദങ്ങളായി തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ, പുതിയ വിഷയത്തില്‍ റണ്‍ബീര്‍ കപൂറാണ് താരം.

കഴിഞ്ഞ ദിവസമാണ് കങ്കണയ്ക്കെതിരെ ഹൃത്വിക് റോഷൻ കോടതിയിൽ പരാതി നൽകിയത്.കങ്കണ തനിക്കയച്ച സന്ദേശങ്ങള്‍ ഹൃത്വിക് കോടതിയില്‍ ഹാജരാക്കിയിരുന്നു.ആ പരാതിയിൽ ബോളിവുഡിലെ നിരവധി താരങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, രണ്‍ബീര്‍ കപൂര്‍, രംഗോളി തുടങ്ങി ആ പേരുകള്‍ നീണ്ടുപോവുകയാണ്. റണ്‍ബീറിനെതിരെ ഗുരുതര ആരോപണങ്ങളാണ് കങ്കണ ഉന്നയിച്ചിരിക്കുന്നത്.

കത്രീന കൈഫും രണ്‍ബീറും പ്രണയത്തിലായിരിക്കുന്ന സമയത്ത് രണ്‍ബീര്‍ തന്നെയും പ്രണയിച്ചിരുന്നുവെന്നും ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ക്ഷണിച്ചിരുന്നുവെന്നും മെസേജിലൂടെ കങ്കണ പറയുന്നു.തന്‍റെ സന്ദേശങ്ങളാല്‍ ഇന്‍ബോക്സ് പലപ്പോഴും നിറഞ്ഞിട്ടുണ്ടാകും . അതിനാനല്‍ത്തന്നെ അവ നോക്കി സംശയം പ്രകടിപ്പിക്കേണ്ടന്ന് താരം ഹൃത്വികിനോട് പറഞ്ഞിരുന്നു.

ക്വീന്‍ സിനിമയ്ക്ക് മുന്‍പ് താന്‍ രണ്‍ബീറിനെ കണ്ടിരുന്നില്ല. ഇടയ്ക്ക് ചില ചടങ്ങുകള്‍ക്കിടെ കണ്ടപ്പോള്‍ സഹോദര സ്നേഹമായിരുന്നു അനുഭവപ്പെട്ടത്. ഈ സിനിമയ്ക്ക് ശേഷമാണ് കൂടുതല്‍ പരിചയപ്പെട്ടത്. തന്നോട് ഇഷ്ടമുണ്ടെന്ന തരത്തില്‍ രണ്‍ബീര്‍ പെരുമാറിയപ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലാണ് താനെന്നായിരുന്നു കങ്കണ പറഞ്ഞത്.എന്നാൽ രൺബീർ തന്നെ ശാരീരിക ബന്ധത്തിൽ ഏർപെടാൻ ക്ഷണിച്ചിരുന്നെന്നും തനിക്കതിന് താല്പര്യമില്ലെന്ന് അറിയിച്ചുവെന്നും താരം പറഞ്ഞു.യഥാർത്ഥത്തിൽ കത്രീനയെ രൺബീർ വഞ്ചിക്കുകയായിരുന്നെന്നും കങ്കണ തുറന്നുപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button