Latest NewsDevotional

നാമജപത്തിന്റെ മഹിമ നിത്യജീവിതത്തിൽ

നിത്യവും ശ്രദ്ധയോടെ നാമം ഉച്ചരിക്കുന്നത് ഉദ്ദേശിക്കുന്ന ഫലങ്ങൾ ലഭിക്കാൻ സഹായിക്കും. മനുഷ്യശരീരത്തിൽ 28 നക്ഷത്രങ്ങളും നവഗ്രഹങ്ങളുമുണ്ട്. ശരീരത്തിലെ ചൈതന്യത്തെ നാമജപത്തിലൂടെ ഉണർത്തിയാൽ പ്രകൃതിയിലെ ചൈതന്യം ഉണരും. ഇതിലൂടെ ശരീരത്തിലും ഭവനത്തിലും തൊഴിൽ സ്ഥലത്തും ഉള്ള ദോഷങ്ങൾ മാറ്റിയെടുക്കുന്നതിന് കഴിയും. ഓരോ കാര്യത്തിനും ഓരോ മന്ത്രമാണ്. ഉച്ചരിക്കപ്പെടുന്ന ഏതുശബ്ദവും പ്രകൃതിയെയും അതിൻവഴി നവഗ്രഹചൈതന്യത്തെയും ഉണർത്തും.

മന്ത്രം പതിവായി നിശ്ചിത ക്രമത്തിൽ ജപിക്കുമ്പോൾ മന്ത്രോദ്ധാരം സംഭവിക്കുന്നു. അത് വഴി മന്ത്രം ഒരു രക്ഷയായി നമ്മുടെ കൂടെയുണ്ടാകും. കാലം കഴിയുന്തോറും മന്ത്രം നമ്മിലേക്ക് വ്യാപിക്കും. നമ്മൾ മന്ത്രത്തിന്റെ പൂർണ്ണനിയന്ത്രണത്തിലാകും. കാലത്തെയും, ശത്രുക്കളെയും തോൽപ്പിക്കാൻ മന്ത്രങ്ങൾക്ക് കഴിവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button