നഗ്നരായി ലോകപര്യടനം നടത്തുന്ന ദമ്പതികളെപറ്റി അറിയാം. നേക്കഡ് വാണ്ടറിങ്(നഗ്നരായി അലഞ്ഞുതിരിയുക) എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ബെല്‍ജിയം സ്വദേശികളായ നിക്-ലിന്‍സ് ദമ്പതിമാരുടെ നഗ്നയാത്ര’യുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നഗ്നത എന്നാല്‍ അശ്ലീലമല്ല എന്നും മനുഷ്യശരീരത്തോട് ലജ്ജ വേണ്ട എന്ന പ്രചാരണവുമായി ഗ്രീസ്, ഇറ്റലി, ബ്രസീല്‍, മാള്‍ട്ട, ക്രൊയേഷ്യ എന്നിവിടങ്ങളിലെ വിനോദകേന്ദ്രങ്ങള്‍ ഈ ദമ്പതികൾ ഇതിനോടകം സന്ദർശിച്ച് കഴിഞ്ഞു.
കിഴക്കന്‍ യൂറോപ്പിലെ മൊണ്ടിനെഗ്രോയില്‍ ഒരു പരിസ്ഥിതി സൗഹൃദ മൈതാനത്ത് ( eco camp ground ) താമസിച്ചപ്പോഴാണ് വസ്ത്രത്തോടുള്ള ഈ ‘അലര്‍ജി’ തങ്ങൾക്ക് ആരംഭിച്ചതെന്ന് ദമ്പതികൾ പറയുന്നു. ക്യാംപ് ഗ്രൗണ്ടിന്റെ ഉടമസ്ഥൻ സദാസമയം നഗ്നനായി നടക്കുന്ന ആളാണ്. തന്റെ താമസസ്ഥലത്തിന്റെ പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണ് അദ്ദേഹം വസ്ത്രം ധരിച്ചിരുന്നത്. ബെല്‍ജിയത്തിലെ വീട്ടിൽ തിരിച്ചെത്തിയപ്പോളും വിവസ്ത്രരായി ജീവിക്കാനാണ് ഞങ്ങൾ താത്പര്യപ്പെടുന്നത്. വസ്ത്രത്തില്‍ നിന്നുള്ള മോചനം മനസിനെ ശാന്തമാക്കുമെന്നും വീട്ടില്‍ സന്ദര്‍ശകരാരും ഇല്ലാത്ത സമയങ്ങളിലാണ് നഗ്നരായി നടക്കാറുള്ളതെന്നും നിക്-ലിന്‍സ് പറയുന്നു.
തങ്ങളെ പോലെ നഗ്നരായി സഞ്ചരിക്കാന്‍ താത്പര്യമുള്ളവരുടെ കൂട്ടായ്മ എന്ന ആശയവുമായി ഒരു വെബ്സൈറ്റും ഇവർ ആരംഭിച്ചിട്ടുണ്ട്. സമാനചിന്താഗതിക്കാരെ കണ്ടെത്താനായി ലോകപര്യടനം നടത്താന്‍ പദ്ധതിയിടുന്നതായും ദമ്പതിമാര്‍ അറിയിക്കുന്നു.
Post Your Comments