ബിലിവേഴ്‌സ് ചര്‍ച്ചിനു എതിരെ കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി. ഇവര്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായം സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഇതിനു പുറമെ ചില എന്‍ജിഒകളേയും വിലക്കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ എഫ്‌സിആര്‍എ റദ്ദാക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
ബിലിവേഴ്‌സ് ചര്‍ച്ച് അധികൃതര്‍ പറയുന്നത് രജിസ്‌ട്രേഷന്‍ പുതുക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ് എന്നാണ്. ഇതിനു പുറമെ അയാനാ ചാരിറ്റബിള്‍ ട്രസ്റ്റ്, ലവ് ഇന്ത്യ മിനിസ്ട്രി, ലാസ്റ്റ് അവര്‍ മിനിസ്ട്രി ഉള്‍പ്പെടെയുള്ള 4864 ഓര്‍ഗനൈസേഷന്‍സിനുകളുടെയും എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കി.
രജിസ്‌ട്രേഷന്‍ നഷ്ടമായ സ്ഥാപനങ്ങളില്‍ 126 എണ്ണം കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ഉള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ വിദേശത്ത് നിന്നും ധനസഹായം സ്വീകരിക്കാന്‍ സാധിക്കൂ. കഴിഞ്ഞ വര്‍ഷം ബിലിവേഴ്‌സ് ചര്‍ച്ചിന് വിദേശത്ത് നിന്നും 1,348.65 കോടി രൂപയാണ് ധനസഹായമായി ലഭിച്ചത്.
Post Your Comments