ഡൽഹി: തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തേടിക്കൂടെയെന്ന് സുപ്രിം കോടതി. കേന്ദ്രസര്‍ക്കാരിനോടാണ് ഇക്കാര്യം സുപ്രീം കോടതി ആരാഞ്ഞത്. കോടതി തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു. വേദനരഹിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ വധശിക്ഷ നടപ്പാക്കാന്‍ തേടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സമാധാനപൂര്‍വ്വം വേണം ഒരു വ്യക്തി മരിക്കാന്‍. മറിച്ച് വേദനയോടെ ആകരുതെന്ന് ചീഫ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ സഹായം ആവശ്യപ്പെട്ട കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. മറുപടി മൂന്ന് മാസത്തിനുള്ളില്‍ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്ന് ലോകത്ത് വേദനയില്ലാതെ വധശിക്ഷ നടപ്പിലാക്കാവുന്ന നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. അതിനാല്‍ അക്കാര്യത്തെ കുറിച്ച് നിയമനിര്‍മാണം നടത്തുന്നവര്‍ ഗൗരവപൂര്‍വ്വം ആലോചിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Post Your Comments