Latest NewsNewsIndia

ശശികലയുടെ ഭര്‍ത്താവിന്റെ അവയവ മാറ്റ ശസ്ത്രക്രിയ :ദുരൂഹതകളേറെ

ചെന്നൈ: എ ഐ ഡി എം കെ നേതാവ് ശശികലയുടെ ഭർത്താവിന്റെ അവയവ മാറ്റ ശസ്ത്രക്രിയ വിവാദത്തിലേക്ക്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ബിജെപി രംഗത്ത്. അപകടത്തിൽ പരിക്കേറ്റ കാർത്തിക് എന്ന പത്തൊൻപതു കാരന്റെ മസ്തിഷ്ക മരണത്തിൽ പോലും സംശയം ഉള്ളതായാണ് പരാതി. കൂലിപ്പണിക്കാരായ കാർത്തിക്കിന്റെ മാതാപിതാക്കൾ അപകടത്തിൽ പരുക്കേറ്റ മകനെ എങ്ങനെയാണ് എയർ ആംബുലൻസിൽ കയറ്റി ചെന്നൈയിൽ എത്തിക്കാൻ സാധിക്കുകയെന്നാണ് പ്രധാന ആരോപണം.

സെപ്റ്റംബർ 30നു ബൈക്ക് അപകടത്തിൽ പരുക്കേറ്റ പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിനെ ആദ്യം തഞ്ചാവൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടു സർക്കാർ മെഡിക്കൽ കോളജിലേക്കു മാറ്റി. തുടർന്ന് നടരാജൻ ചികിൽസയിലിരിക്കുന്ന ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചതു ഡോക്ടർമാരുടെ പോലും എതിർപ്പ് അവഗണിച്ചാണെന്നും പരാതിയുണ്ട്. തുടർന്ന് യുവാവിനു മസ്തിഷ്ക മരണം സംഭവിച്ചെന്നു ചെന്നൈയിലെ ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിക്കുകയും നടരാജന് അവയവ ദാനം നടത്തുകയുമായിരുന്നു.

മസ്തിഷ്ക മരണം സംഭവിക്കുന്ന വ്യക്തി ചികിൽസയിലിരിക്കുന്ന ആശുപത്രിക്കു ഹൃദയം, ശ്വാസകോശം, ഒരു വൃക്ക എന്നിവയും മറ്റുള്ള അവയവങ്ങൾ സർക്കാര്‍ അവയവദാന പദ്ധതിക്കു നല്‍കണമെന്നുമാണു തമിഴ്നാട്ടിലെ ചട്ടം. ഇതുപ്രകാരം കാർത്തിക്കിന്റെ അവയവങ്ങൾ തഞ്ചാവൂർ ഉൾപ്പെടുന്ന മേഖലയിലുള്ള രോഗികൾക്കാണു കിട്ടേണ്ടിയിരുന്നത്. എന്നാൽ യുവാവിന്റെ മസ്തിഷ്ക മരണം ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം സ്ഥിരീകരിച്ചതിനു പിന്നിലും വൻതുക ചെലവഴിച്ച് എയർ ആംബുലൻസ് സജ്ജീകരിച്ചതിനു പിന്നിലും ഗൂഢാലോചന നടന്നതായാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button