അമേരിക്കയുടെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി. ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നുമാണ് വിവരങ്ങള്‍ നഷ്ടമായത്. റഷ്യന്‍ ഹാക്കര്‍മാരാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഹാക്കിങ് ഡിവിഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കയെ ഞെട്ടിച്ചു. മറ്റ രാജ്യങ്ങളുടെ സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന സംവിധാനം വികസിപ്പിക്കുന്ന വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയുന്നത്.
ഈ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ ഉണ്ടായിരുന്ന കാസ്പര്‍സ്‌കി ആന്റി വൈറസ് സോഫ്‌റ്റ്വെയറിന്റ സഹായത്തോടെയാണ് റഷ്യ വിവരം ചോര്‍ത്തിയത്. റഷ്യയക്ക് ലഭിച്ച വിവരങ്ങള്‍ എല്ലാം രഹസ്യ സ്വഭാവമുള്ളതാണ്. ഈ ഉദ്യോഗസ്ഥന്‍ വീട്ടിലിരുന്ന ജോലി ചെയുന്നതിനു വേണ്ടി കൊണ്ടുവന്ന സ്വകാര്യ കമ്പ്യൂട്ടറില്‍ നിന്നുമാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. 2015ല്‍ നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ലോകത്ത് മിക്ക രാജ്യങ്ങളിലും പ്രത്യേകിച്ച് ഇന്ത്യയിലും നിരവധി പേര്‍ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ് കാസ്പര്‍സ്‌കി ആന്റി വൈറസ് സോഫ്‌റ്റ്വെയര്‍. ഈ ആന്റി വൈറസ് സോഫ്‌റ്റ്വെയര്‍ വഴി റഷ്യ വിവരം ചോര്‍ത്തുന്നത് മറ്റു രൗജ്യങ്ങളും അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
Post Your Comments