Latest NewsNewsIndia

സമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി

മുംബൈ: രാജ്യത്തെ വലിയ സമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്‍ഹെരിറ്റന്‍സ് ടാക്‌സ് എന്നും എസ്റ്റേറ്റ് ഡ്യൂട്ടിയെന്നും അറിയപ്പെടുന്ന ഈ നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങി. 1953 മുതല്‍ ഇന്‍ഹെരിറ്റന്‍സ് ടാക്‌സ് ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കിലും 1986ല്‍ ഇത് നിര്‍ത്തലാക്കിയിരുന്നു.

രാജ്യത്ത് 1000 കോടിക്കു മുകളില്‍ ആസ്തിയുള്ള 617 പേരുണ്ടെന്നാണ് ഷാങ്ഹായിയിലെ ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍. നിശ്ചിത വരുമാനത്തിന് മുകളിലുള്ളവരില്‍നിന്ന് അഞ്ച് മുതല്‍ പത്ത് ശതമാനംവരെ നികുതി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ബജറ്റില്‍ പുതിയ നികുതി പ്രഖ്യാപിച്ചേക്കും. ഇഷ്ടദാനമായി നല്‍കുന്ന സ്വത്തുക്കള്‍ക്ക് നിലവില്‍ രാജ്യത്ത് നികുതിയൊന്നും ഈടാക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button