
താരങ്ങളുടെ കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ഉത്സാഹമാണ്.വിവാഹവും ആഘോഷങ്ങളും എന്ന് വേണ്ട അറിയുന്ന ഓരോ വാർത്തകളും അവർ ആസ്വദിക്കും.ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്തുവന്ന താരദമ്പതികളുടെ ചിത്രങ്ങളാണ് സംസാരവിഷയം.അന്തരിച്ച നടൻ സുകുമാരന്റെ മകനും നടനുമായ ഇന്ദ്രജിത്തിന്റേയും ഭാര്യയും നടിയും ഫാഷൻ ഡിസൈനറുമൊക്കെയായ പൂർണിമ ഇന്ദ്രജിത്തിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പൂർണിമയ്‌ക്കൊപ്പം ബൈക്കിൽ കറങ്ങിനടക്കുന്ന ഇന്ദ്രജിത്തിന്റെ ഫോട്ടോ നടൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് തങ്ങളുടെ യാത്രാവിശേഷങ്ങൾ ആരാധകരെ അറിയിച്ചത്.ഹാര്‍ലി ഡേവിഡ്സൺ ബൈക്കിൽ ഊട്ടിയിൽ കറങ്ങുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
Post Your Comments