![](/wp-content/uploads/2017/10/avatar-2-production-shooting-summer-2017-james-cameron-228491.jpg)
ലോകത്തിന്റെ ഹൃദയം കീഴടക്കിയ ടൈറ്റാനിക് എന്ന പ്രണയ ചിത്രത്തിനു ശേഷം ജെയിംസ് കാമറൂണിന്റെ ചിത്രത്തിലേക്ക് വീണ്ടുമെത്തുകയാണ് ലോകം നെഞ്ചിലേറ്റിലെ അനശ്വര പ്രണയകഥയിലെ നായിക കേയ്റ്റ് വിൻസ്ലെറ്റ്.അതും ലോകപ്രസിദ്ധമായ മറ്റൊരു സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ തുടർ ഭാഗങ്ങളിലൂടെ.2009 ല്‍ പുറത്തിറങ്ങിയ കാമറൂണിന്റെ അവതാർ എന്ന ചിത്രത്തിന്റെ 4 തുടർ ഭാഗങ്ങളിലൂടെയാകും കേയ്റ്റ് പ്രേക്ഷകരുടെ മുന്നിലെത്തുക.
അവതാറിന്റെ രണ്ടാം ഭാഗം 2020 ഡിസംബർ 18 നും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20 നും അഞ്ചാം ഭാഗം 2025 ഡിസംബർ 19 നുമാകും തീയറ്ററുകളിൽ എത്തുക.ടൈറ്റാനിക് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇരുപതു വർഷങ്ങൾക്ക് ശേഷമാണ് സംവിധായകനും നടിയും ഒരുമിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ആദ്യ ഭാഗത്തിലെ നായകനായ സാം വർത്തിങ്ടൺ ഉൾപ്പെടെയുള്ള താരനിര വരും ഭാഗങ്ങളിലും ഉണ്ടാകും.
Post Your Comments