Latest NewsIndiaNews

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി മുന്‍ ക്രിക്കറ്റ് താരം

അമൃത്സര്‍: കര്‍ഷകര്‍ക്ക് സ്വന്തം കൈയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. 15 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. കൃഷി നാശമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ സിദ്ദു നഷ്ടപരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് മുന്‍പ് കത്കാര്‍ കലാനിലെ ഭഗത്‌സിങ് മ്യൂസിയത്തിലെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ രണ്ടര ലക്ഷം രൂപയും സിദ്ദു സ്വന്തം കൈയില്‍ നിന്നും നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അമൃത്‌സറിലെ രാജസാന്‍സി മണ്ഡലത്തിലെ ഒത്തിയന്‍ ഗ്രാമത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം നല്‍കിയത്.

ഈ വര്‍ഷം ആദ്യമുണ്ടായ തീപിടുത്തത്തില്‍ 202 ഏക്കറോളമുള്ള കൃഷിയായിരുന്നു കത്തി നശിച്ചത്. പണം അനുവദിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയുമാണ് ഒരു രാഷ്ട്രീയക്കാരന് ഉണ്ടാവേണ്ടതെന്നും സിദ്ദു എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ജനങ്ങള്‍ക്ക് ഇന്ന് രാഷ്ട്രീയ നേതാക്കളോടുള്ള വിശ്വാസം ഇല്ലാതായിട്ടുണ്ട്. അതിനൊരു മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നും സിദ്ദു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button