MollywoodKeralaCinemaNews

നേർച്ചകൾ പൂർത്തിയാക്കി ജനപ്രിയൻ

ജയില്‍മോചിതനായി രണ്ടാം ദിവസം തന്നെ ദേവാലയത്തില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത് നടന്‍ ദിലീപ്. ഇന്ന് രാവിലെ ആലുവ ചൂണ്ടിയിലെ എട്ടേക്കര്‍ പള്ളിയില്‍ എത്തിയ ദിലീപ് മെഴുകുതിരി കത്തിച്ച് കുർബാനയിൽ പങ്കെടുക്കുകയും നേർച്ചകഞ്ഞി കുടിക്കുകയും ചെയ്തു.

ജയിലിലായിരുന്നപ്പോള്‍ നേര്‍ന്ന നേര്‍ച്ച വീട്ടുന്നതിനായാണ് ദിലീപ് ഇവിടെ എത്തിയതെന്നാണ് സൂചന. നേരത്തേ, പോലീസ് ചോദ്യം ചെയ്തതിനുശേഷം ദിലീപ് ആലുവയിലെ ശ്രീ കടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും ഭാര്യ കാവ്യയ്ക്കൊപ്പം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button