പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങി.എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. മുന്‍പ് പുറത്തിറങ്ങിയ ഓപ്പോ എഫ് 3യുടെ അതേ ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണ്‍ ചുവന്ന നിറത്തില്‍ തിളങ്ങുന്ന മെറ്റാലിക്കിലാണ് ലഭ്യമാകുക. പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ആമസോണില്‍ നിന്നും രാജ്യത്താകമാനമുള്ള ഓപ്പോ ഓഫ് ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഫോൺ വാങ്ങാവുന്നതാണ്. 18,990 രൂപയാണ് ഫോണിന്റെ വില.
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണിന് ഗോറില്ല ഗ്ലാസ് 5 സുരക്ഷയുണ്ട്. മുന്നിലെ ഇരട്ട സെല്‍ഫി ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. 13എംപിയും 8എംപിയുമാണ് എഫ് 3യുടെ മുന്നിലെ ക്യാമറ. 4ജിബി റാം, എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 3,200 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.
Post Your Comments