ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ചൈനീസ് കളിമണ്‍പാത്രം ലേലത്തില്‍ പോയത് 37.7 ദശലക്ഷം ഡോളറിന്(247 കോടി രൂപ). ആരാണ് ഇത്രയും തുക നല്‍കി പാത്രം സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല
ചൊവ്വാഴ്ച ബെയ്ജിംഗിലായിരുന്നു ലേലം നടന്നത്. വെറും 13 സെന്റിമീറ്റര്‍ മാത്രമാണ് പാത്രത്തിന്റെ ചുറ്റളവ്. ഇളം നീലനിറത്തിലുള്ള പാത്രം ബ്രഷും മറ്റു ചെറിയ വീട്ടുപകരണങ്ങളും കഴുകാന്‍ ഉപയോഗിച്ചിരുന്നതാണെന്നാണ് കണക്കാക്കുന്നത്.
ചൈനയിലെ സോങ് ഭരണകാലത്തെ പാത്രമാണിതെന്ന് കരുതുന്നു. 960നും 1127നും ഇടയ്ക്ക് ഉപയോഗിച്ചിരുന്ന പാത്രമാണിത്. വന്‍ തുകയ്ക്ക് നടന്ന ലേലം പുതിയ റെക്കോഡാണ് കുറിച്ചത്.
2014ല്‍ 1465ലെ ചെങ്കുവ കാലഘട്ടത്തിലെ കളിമണ്‍ കപ്പ് 36.5 ദശലക്ഷം ഡോളറിന് വിറ്റതായിരുന്നു മുന്‍ റെക്കോഡ്.
Post Your Comments